കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകനായ അലൻ ഷുഹൈബിനെ കോടതി പോലീസ് കസ്റ്റഡിയില്‍വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടത്.
അറസ്റ്റിലായ താഹ ഫസലിനെ, പനിയും ഛര്‍ദിയും മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ കോടതിയില്‍ ഹാജരാക്കിയില്ല. ഇന്നലെ വൈകുന്നേരം പ്രോസിക്യൂഷന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെ തുടര്‍ന്ന് ഇയാളെ ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
അലൻ ഷുഹൈബിനെ കസ്റ്റഡിയില്‍വിട്ടു
11:23 PM Nov 13, 2019 | Deepika.com