തിരുവനന്തപുരം: മത്സ്യം കൂടുതല്‍ നാള് കേടുകൂടാതെ സൂക്ഷിക്കുന്നതിനായി രാസവസ്തുക്കള്‍ കലര്‍ത്തുന്നത് കണ്ടെത്താനുള്ള ’ഓപ്പറേഷന് സാഗര്‍ റാണി’ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ . എന്‍.ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ച്.
മാരകമായ രാസപദാര്‍ഥങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ടോ എന്നറിയുന്നതിനായുള്ള പരിശോധനാ സ്ട്രിപ്പുകള്‍ കൂടുതലായി ലഭ്യമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മത്സ്യങ്ങള്‍ ചെക്ക്പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മത്സ്യലേല മാര്‍ക്കറ്റുകളിലും പരിശോധിക്കും. കേടായതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം ആ സംസ്ഥാനങ്ങളേക്ക് തിരിച്ചയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന് സാഗര്‍ റാണി കൂടുതല്‍ ഊര്‍ജിതമാക്കും: മന്ത്രി ശൈലജ
11:23 PM Nov 13, 2019 | Deepika.com