കൂരോപ്പട: ബൈക്കിൽനിന്നു വീണു വീട്ടമ്മ മരിച്ചു. ളാക്കാട്ടൂർ കണ്ണാടിപ്പാറ തെക്കേൽ കാരാണിക്കൽ മാത്തുക്കുട്ടി ജോസഫിന്റെ ഭാര്യ ലിസി മാത്യു (46) ആണ് ഇന്നലെ രാവിലെ ഒൻപതിന് ളാക്കാട്ടൂർ- കണിപറന്പ് റോഡിൽ കണ്ണാടിപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
അയർക്കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ലിസി ഭർത്താവ് മാത്തുക്കുട്ടിയോടൊപ്പം ളാക്കാട്ടൂർ എംജിഎം സ്കൂൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്കു പോവുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ ഇരുന്ന ലിസി സാരിയുടെ തലപ്പ് പിടിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി റോഡിലേക്കു തലയടിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് എംപ്രോത്ത് മിഷൻ ചർച്ചിന്റെ നേതൃത്വത്തിൽ ഇളപ്പാനി ന്യൂ ഹോപ് ചർച്ച് സെമിത്തേരിയിൽ. പരേത ളാക്കാട്ടൂർ കുന്തംചാരിയിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റീന മാത്യൂസ്, ജസ്റ്റിൻ മാത്യൂസ്. മരുമകൻ: ഷൈജു എം.തോമസ്.
ബൈക്കിൽനിന്നു വീണു വീട്ടമ്മ മരിച്ചു
11:23 PM Nov 13, 2019 | Deepika.com