ആലപ്പുഴ: അമ്മയുടെ സംസ്കാരത്തിനു തൊട്ടുമുന്‍പു മകനും മരിച്ചു. തത്തംപള്ളിവാർഡിൽ കാപ്പിൽ പൂണിയിൽ പരേതനായ വർഗീസ് ചാക്കോയുടെ മകൻ പി.വി. മോനിച്ചനാ(47)ണ് ഇന്നലെ രാവിലെ ആലപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. അമ്മയുടെ മരണത്തെത്തുടർന്നു നെഞ്ചുവേദന അനുഭവപ്പട്ട മോനിച്ചൻ ചികിത്സയിലായിരുന്നു. മാതാവ് ചിന്നമ്മ (അന്നമ്മ-77) തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
ചിന്നമ്മയുടെ സംസ്കാരം ഇന്നലെ രാവിലെ 11 ഓടെ തത്തംപള്ളി പള്ളിയിൽ നടന്നു. മോനിച്ചന്റെ സംസ്കാരം ഇന്നു രാവിലെ 9.30നു തത്തംപള്ളി പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: ആൻസി, ബെൻസി.
അമ്മയുടെ സംസ്കാരത്തിനു തൊട്ടുമുന്‍പ് മകനും മരിച്ചു
11:23 PM Nov 13, 2019 | Deepika.com