ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം പാലത്തിൽനിന്നു പന്പാനദിയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര അറ നൂറ്റിമംഗലം തട്ടുപുരയ്ക്കൽപടിറ്റതിൽ വീട്ടിൽ ടി. യോഹന്നാന്റെ മകൻ ജി.വൈ. ഫിലിപ്പി(38)ന്റെ മൃതദേഹമാണ് സംഭവസ്ഥലത്തുനിന്ന് അര കിലോമീറ്റർ പടിഞ്ഞാട്ടു മാറി ഇന്നലെ രാവിലെ 10.15 നോടെ ഫയർഫോഴ്സ് കണ്ടെടുത്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് പാലത്തിൽനിന്നു ചാടിയത്. ഇയാളോടൊപ്പം ഒരു യുവതിയും ചാടിയെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ, ഇതിനു വിശ്വാസയോഗ്യമായ തെളിവുകളൊന്നും തന്നെ ലഭിച്ചില്ല. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
പന്പാനദിയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
11:23 PM Nov 13, 2019 | Deepika.com