തൃശൂർ: മേരിവിജയം സാഹിത്യോത്സവവും അവാർഡ് സമർപ്പണവും 16ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. വിദ്യാഭ്യാസവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയാകും. മേരിവിജയം മാധ്യമ അവാർഡ് ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു, മികച്ച സാമൂഹിക-സാംസ്കാരിക പ്രവർത്തനത്തിനുള്ള ദർശന അവാർഡ് പ്രഫ. പി.സി. തോമസ്, ആതുരസേവനത്തിനുള്ള അവാർഡ് റവ.ഡോ. ജോർജ് കണ്ണന്താനം, ദൈവശാസ്ത്ര ഗ്രന്ഥരചനയ്ക്കുള്ള അവാർഡ് റവ.ഡോ. സിറിയക് ഏലിയാസ് കണിച്ചായ് സിഎംഐ എന്നിവർക്കു സമ്മാനിക്കും.
വക്രീകരിക്കപ്പെടുന്ന ഭാരതചരിത്രം എന്ന വിഷയത്തിൽ മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി, സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ പ്രസംഗിക്കും. സാഹിത്യ മത്സരങ്ങളിലെ ജേതാക്കൾക്കു പുരസ്കാരങ്ങൾ സമ്മാനിക്കും.
പരിപാടികൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ മേരിവിജയം സാഹിത്യസമിതി പ്രസിഡന്റ് അലക്സാണ്ടർ സാം, സെക്രട്ടറി ജോയ് എം. മണ്ണൂർ, മാനേജിംഗ് എഡിറ്റർ ബ്രദർ ജയിംസ് കാരിക്കാട്ടിൽ എംഎംബി, പ്രോഗ്രാം കണ്‍വീനർ ഡേവിസ് കണ്ണനായ്ക്കൽ, ജനറൽ കണ്‍വീനർ ജോണ്സണ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.
മേരിവിജയം അവാർഡ് സമർപ്പണം 16ന്
11:18 PM Nov 13, 2019 | Deepika.com