സിബിഎസ്ഇ കലോത്സവം ഇന്നു തുടങ്ങും
11:18 PM Nov 13, 2019 | Deepika.com
വാഴക്കുളം: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് ഇന്നു മൂവാറ്റുപുഴ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ തിരിതെളിയും. രാവിലെ ഒന്പതിന് മത്സരങ്ങൾ ആരംഭിക്കും. 21 വേദികളിൾ അഞ്ചു വിഭാഗങ്ങളിലായി 144 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. സംസ്ഥാനത്തെ 1400 സിബിഎസ്ഇ സ്കൂളുകളിൽനിന്നായി ആറായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. നാലു ദിവസം നീണ്ടുനിൽക്കുന്ന കലാമേള ഇന്നു വൈകുന്നേരം അഞ്ചിന് നടൻ മനോജ് കെ. ജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി അഡ്വാസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ കെ.സി. സണ്ണി യോഗം ഉദ്ഘാടനം ചെയ്യും. കലാമേള 17ന് സമാപിക്കും.