ഗുരുവായൂർ: ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽനിന്നു വെടിയുണ്ട കണ്ടെത്തി. ശ്രീകോവിലിനടുത്തുള്ള എഫ് 6, എഫ് 7 എന്നീ ഭണ്ഡാരങ്ങളിൽനിന്നെടുത്ത പണത്തിനൊപ്പമാണ് വെടിയുണ്ട കണ്ടെത്തിയത്.
പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ലഭിച്ച വെടിയുണ്ട ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറെ ഏൽപ്പിച്ചു. 9 എംഎം പിസ്റ്റൾ, സ്റ്റ്യൂ മെഷീൻ കാർബണ്‍ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്നു സെക്യൂരിറ്റി ഓഫീസർ കണ്ടെത്തി. ദേവസ്വം അധികൃതർ വെടിയുണ്ട ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
കിട്ടിയത് ഉപയോഗിച്ച വെടിയുണ്ടയാണെന്നാണ് പോലീസ് പറയുന്നത്. തോക്കിൽ തിര ഉതിർക്കുമ്പോൾ ഈ ഭാഗമാണ് തുളച്ചു കയറുക. ഒരിഞ്ച് വലിപ്പമുള്ള ഈയത്തിന്റെ ഈ ഭാഗത്തിനു താഴെ മരുന്നോടുകൂടിയ ഭാഗം കൂടിയുണ്ടെങ്കിലേ വെടിയുതിർക്കാനാകൂവെന്നും പോലീസ് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരത്തിൽ നിന്ന് വെടിയുണ്ട ലഭിച്ചു
11:17 PM Nov 12, 2019 | Deepika.com