കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിംഗ് (എംഎംഇ) ദേശീയ മെറ്റലർജിസ്റ്റ് ദിന പരിപാടി 14ന് നടക്കും.
ഇതോടനുബന്ധിച്ച് മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ സയൻസ് മേഖലകളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നതിനായി ജെസിജെ മെമ്മോറിയൽ ക്വിസ് മത്സരം നടത്തും. മത്സരത്തിൽ വിജയിക്കുന്നവർക്ക് പതിനയ്യായിരം രൂപ സമ്മാനം നൽകും.
“ഐഎസ്ആർഒ - ദി സ്റ്റോറി ഓഫ് ലാബ് ടു ലോഞ്ച്’’ എന്ന വിഷയത്തിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മെറ്റലുർജി ആൻഡ് മെറ്റീരിയൽസ് വിഭാഗം റിട്ടയേഡ് ഗ്രൂപ്പ് ഡയറക്ടർ കെ. ശ്രീകുമാർ പ്രഭാഷണം നടത്തും. വെല്ലൂർ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. റിജേഷ് എം. മെറ്റലുർജിയിലെയും സ്റ്റീൽ ഉത്പാദന കന്പനിയിലെയും ജോലി സാധ്യതകളെപ്പറ്റി മാർഗനിർദേശക്ലാസ് നയിക്കും.
വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനായി “ഇന്ത്യൻ സ്പേസ് പ്രോഗ്രാം’’, “ന്യൂക്ലിയർ പവർ പ്ലാന്റ്’’, “ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റുകൾ’’, “ഇൻഡസ്ട്രി 4.0’’ എന്നീ വിഷയങ്ങളിൽ എക്സിബിഷനുകൾ നടത്തും.
അമൽജ്യോതിയിൽ ക്വിസ് മത്സരം 14ന്
11:14 PM Nov 12, 2019 | Deepika.com