കൊച്ചി: പൊതുമേഖലയെ സംരക്ഷിക്കേണ്ടതു രാജ്യത്തിന്റെ ആവശ്യമാണെന്നും അതിനു ബഹുജനപ്രക്ഷോഭംതന്നെ വേണമെന്നും പി.ജെ. ജോസഫ് എംഎൽഎ. ബിപിസിഎൽ സ്വകാര്യവത്കരിച്ചാൽ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങൾക്കെല്ലാം ഗണ്യമായി വില വർധിക്കും. അത്തരത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരേ ബെന്നി ബഹനാൻ എംപിയും വി.പി. സജീന്ദ്രൻ എംഎൽഎയും നടത്തിയ ഉപവാസ സമരത്തിന് പിന്തുണ അറിയിച്ചു സമരപ്പന്തലിൽ എത്തിയതായിരുന്നു അദ്ദേഹം.
ആർസിഇപി കരാർ വന്നാൽ ഇന്ത്യയിലെ വാണിജ്യ വ്യവസായ കാർഷിക മേഖലകളുടെ നട്ടെല്ലൊടിയും. കരാറിനെതിരേ ജനങ്ങൾ സംഘടിച്ചു സമരം ചെയ്തപ്പോഴാണ് ആർസിഇപി ഉടന്പടിയിൽനിന്നു സർക്കാർ പിന്നോട്ടുപോയത്. ഒറ്റക്കെട്ടായി നീങ്ങിയാൽ ബിപിസിഎൽ സ്വകാര്യവൽകരിക്കുന്ന തീരുമാനത്തിൽനിന്നു സർക്കാരിനെ പിന്തിരിപ്പിക്കാനാകുമെന്നു പി.ജെ. ജോസഫ് പറഞ്ഞു.
പൊതുമേഖലയുടെ സംരക്ഷണം രാജ്യതാത്പര്യം: പി.ജെ. ജോസഫ്
12:15 AM Nov 12, 2019 | Deepika.com