തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളുടെ 2020ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2020ൽ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.
അവധി ദിനങ്ങൾ
ജനുവരി 15: മകരസംക്രാന്ത്രി, ജനുവരി 26 : റിപ്പബ്ലിക് ദിനം
ഫെബ്രുവരി 21 : മഹാശിവരാത്രി,
ഏപ്രിൽ 6: മഹാവീര ജയന്തി, ഏപ്രിൽ 10: ദുഃഖവെള്ളി
മേയ് 7: ബുദ്ധപൂർണിമ, മേയ് 24: ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ)
ജൂലൈ 31: ഈദുൽ സുഹ (ബക്രീദ്)
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 29: മുഹ്റം, ഓഗസ്റ്റ് 31 : തിരുവോണം ഒക്ടോബർ 2: ഗാന്ധിജയന്തി, ഒക്ടോബർ 26 : വിജയ ദശമി,
ഒക്ടോബർ 29 : മിലാദി ഷെരീഫ് (നബിദിനം)
നവംബർ 14: ദീപാവലി, നവംബർ 30: ഗുരുനാനാക്ക് ജയന്തി
ഡിസംബർ 25: ക്രിസ്മസ്.
ഇതിൽ മേയ് 24: ഈദുൽ ഫിത്വർ, ജൂലൈ 31: ഈദുൽ സുഹ (ബക്രീദ്), ഓഗസ്റ്റ് 29: മുഹ്റം, ഒക്ടോബർ 29: മിലാദി ഷെരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദർശിക്കുന്നതിനനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കും അവധി.
43 നിയന്ത്രിത അവധി ദിനങ്ങളിൽ രണ്ടെണ്ണമാണ് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കു ലഭ്യമാകുക. ഇതിനു തെരഞ്ഞെടുക്കാവുന്നതിൽ മാർച്ച് 12: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഏപ്രിൽ
14 : വിഷു, ജൂലൈ 20 : കർക്കടക വാവ്, ഓഗസ്റ്റ് 28 : അയ്യൻകാളി ജയന്തി, ഓഗസ്റ്റ് 30 : ഒന്നാം ഓണം, സെപ്റ്റംബർ 1 : മൂന്നാം ഓണം , സെപ്തംബർ 2 നാലാം ഓണം/ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 10 : ശ്രീകൃഷ്ണ ജയന്തി, സെപ്തംബർ 21 : ശ്രീനാരായണ ഗുരു സമാധിദിനം എന്നീ കേരളത്തിലെ വിശേഷ ദിവസങ്ങളും ഉൾപ്പെടുന്നു.
കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണു തീരുമാനം.
കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളുടെ അവധി ദിനങ്ങൾ
11:18 PM Nov 11, 2019 | Deepika.com