തിരുവനന്തപുരം: നിയമനങ്ങൾ പിഎസ്സിക്കു വിട്ട പൊതുമേഖലാ, സാംസ്കാരിക, സഹകരണ സ്ഥാപനങ്ങളിൽ പിഎസ്സി വഴി നിയമനം നടത്തുന്നതിനാവശ്യമായ വിശേഷാൽ ചട്ടങ്ങൾ എത്രയും വേഗം രൂപീകരിക്കാൻ വകുപ്പ് സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യന്ത്രി നിയമസഭയിൽ അറിയിച്ചു.
വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പ്രഫ.ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പിഎസ്സി മുഖേന നടത്തണമെന്നാണു സർക്കാരിന്റെ പ്രഖ്യാപിത നയം. ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനം പിഎസ്സിയുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. പുതുതായി ചില സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്കു വിടുകയും മറ്റുള്ളവയിൽ ഇതിനായുള്ള നടപടി തുടരുകയുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎസ്സി: ചട്ടങ്ങൾ രൂപീകരിക്കാൻ നിർദേശം
11:18 PM Nov 11, 2019 | Deepika.com