സിഗ്നൽ തകരാർ; വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി
01:24 AM Nov 11, 2019 | Deepika.com
കൊച്ചി: സിഗ്നൽ തകരാറിനെത്തുടർന്ന് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി. എൻജിൻ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണു സാങ്കേതിക തടസമുണ്ടായത്. ഇതോടെ ട്രെയിനും യാത്രക്കാരും ഇവിടെ കുടുങ്ങി. വൈകിട്ട് പെയ്ത മഴയും അറ്റകുറ്റപ്പണി വൈകാൻ കാരണമായി. 5.25ന് സ്റ്റേഷനിലെത്തിയ ട്രെയിൻ തകരാറുകൾ പരിഹരിച്ച് 6.45നാണ് പുറപ്പെട്ടത്.