കണ്ണൂർ: മൂന്നാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയ്ക്ക് കണ്ണൂർ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ തുടക്കമായി. സംസ്ഥാനത്തെ 39 ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിൽനിന്നും ഒമ്പത് ഐഎച്ച്ആർഡി സ്കൂളുകളിൽനിന്നുമായി അറുന്നൂറിലധികം ശാസ്ത്ര പ്രതിഭകൾ ശാസ്ത്ര സാങ്കേതിക മേളയിൽ മാറ്റുരയ്ക്കുന്നത്. സ്റ്റിൽ മോഡൽ, വെയിസ്റ്റ് മെറ്റീരിയൽ വിഭാഗങ്ങളിലാണ് മത്സരം .
ശാസ്ത്രമേളയോടനുബന്ധിച്ച് ഹൈസ്കൂളുകളുടെ എക്സിബിഷൻ സ്റ്റാളുകൾ, വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പൊതു എക്സിബിഷൻ, പ്രദർശനം എന്നിവയും മത്സര ഇനങ്ങൾക്ക് പുറമെ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള ഇന്നലെ കണ്ണൂർ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. എൻ.കെ. രാജൻ, വി. പുരുഷോത്തമൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.പി. ഇന്ദിരാ ദേവി, കോർപറേഷൻ കൗൺസിൽമാരായ എൻ. ബാലകൃഷ്ണൻ, തൈക്കണ്ടി മുരളി, എ.പി. അജിത, പി. ബീന, പ്രിൻസിപ്പൽ എം.സി. പ്രകാശൻ, ഡിഡിഇ ടി.പി. നിർമലാദേവി, പി.പി. സനകൻ, പി.കെ. വേലായുധൻ, വി.വി. പുരുഷോത്തമൻ,വി.എ. ഷംസുദ്ദീൻ, സി. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. മേള ഇന്നു സമാപിക്കും.
സംസ്ഥാന ടെക്നി. ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതികമേള തുടങ്ങി
01:16 AM Nov 11, 2019 | Deepika.com