കൊച്ചി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും സ്കോർലൈൻ സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോൾഡൻ ബേബി ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പ് ഇന്ന് എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഹൈബി ഈഡൻ എംപി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഗോൾഡൻ ബേബി ലീഗിന്റെ രണ്ടാം പതിപ്പാണിത്.
എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽനിന്നുള്ള 8-12 പ്രായപരിധിയിൽപ്പെടുന്ന 27 ടീമുകൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. നാലു മാസം നീണ്ടുനിൽക്കുന്ന ചാന്പ്യൻഷിപ്പിൽ മൊത്തം 324 മത്സരങ്ങളാണ് നടക്കുക. കേരള ഫുട്ബോളിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കി, കുരുന്നുകളുടെ കഴിവിനെ ചെറുപ്രായത്തിൽതന്നെ കണ്ടെത്തി പരിശീലനം നല്കുകയാണ് സ്കോർലൈൻ സ്പോർട്സിന്റെ ലക്ഷ്യമെന്നു സംഘാടകർ അറിയിച്ചു.
ഗോൾഡൻ ബേബി ലീഗ് ഇന്നു തുടങ്ങും
12:56 AM Nov 10, 2019 | Deepika.com