കാഞ്ഞങ്ങാട് : വാട്സ് ആപ്പിലൂടെ മൂന്ന് തലാഖ് ചൊല്ലി ഒഴിവാക്കിയെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നു പരാതി. ഹൈദരാബാദിൽ നഴ്സായി ജോലിചെയ്യുന്ന തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ യുവാവിനെതിരേയാണ് കാഞ്ഞങ്ങാട് സ്വദേശിനി രേഖകൾ സഹിതം ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ചു പോലീസ് യുവതിക്കു രസീത് നൽകിയിരുന്നു.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്ന് കാസർഗോഡ് വനിതാ സെല്ലിലും എസ്പി ഓഫീസിലും പരാതിയുടെ പകർപ്പുമായി ചെന്നു സംഭവം ബോധിപ്പിച്ചെങ്കിലും കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു യുവതി പറയുന്നു.
പോലീസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരേ യുവതി വനിതാ കമ്മീഷനു പരാതി നൽകാനും കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.
വാട്സ്ആപ്പിലൂടെ മുത്തലാഖ്; പോലീസ് കേസെടുത്തില്ലെന്നു പരാതി
12:56 AM Nov 10, 2019 | Deepika.com