തിരുവനന്തപുരം: കാട്ടുപന്നികളുടെ വംശവർധന മൂലം കർഷകർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസ് ബി ജനറൽ സെക്രട്ടറി ജോസ് ചെന്പേരി മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി കെ.രാജുവിനും നിവേദനം നൽകി. കർഷകരുടെ കപ്പ, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.
കാട്ടുപന്നികളെ വനംവകുപ്പ് പിടികൂടുകയോ കർഷകർക്ക് തോക്ക് ലൈസെൻസ് നൽകുകയോ വേണം. ഗർഭണികളായ കാട്ടുപന്നികളെ വെടി വയ്ക്കരുത് എന്ന ഉത്തരവിൽ മാറ്റം വരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
നിവേദനം നൽകി
01:25 AM Nov 09, 2019 | Deepika.com