തൃശൂർ: വിദ്യാലയങ്ങളിലും കലാശാലകളിലും വിദ്യാർഥിരാഷ്ട്രീയം നിയമവിധേയമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധ സമ്മേളനം ഇന്ന്.
തൃശൂർ സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽ വൈകുന്നേരം നാലിനാണു സമ്മേളനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. കാലടി ശ്രീശങ്കര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മുസ്ലിം കോളജ് ഫെഡറേഷൻ സെക്രട്ടറി ഡോ. എം. ഉസ്മാൻ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, അഡ്വ. ബിജു കുണ്ടുകുളം, ജോഷി വടക്കൻ, മേരി വിൻസെന്റ്, എൻ.പി. ജാക്സൻ എന്നിവർ പ്രസംഗിക്കും.
കാന്പസ് രാഷ്ട്രീയം: പ്രതിഷേധം ഇന്ന്
01:25 AM Nov 09, 2019 | Deepika.com