വൈക്കത്തഷ്ടമി കൊടിയേറ്റ് ഇന്ന്
01:25 AM Nov 09, 2019 | Deepika.com
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്കു ഇന്നു കൊടിയേറും. ഇന്ന് രാവിലെ 7.45 നും 8.45 നും മധ്യേയുള്ള മൂഹൂർത്തതിലാണ് കൊടിയേറുന്നത്. തുടർന്ന് കലാമണ്ഡപത്തിൽ സിനിമതാരങ്ങളായ നെടുമുടി വേണുവും, ഹരീശ്രീ അശോകനും ചേർന്ന് ഭദ്രദീപം തെളിയിക്കും. 20നാണ് വൈക്കത്തഷ്ടമി.