തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പരിഷ്കരണത്തിനായി മൂന്നംഗ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷനായ കമ്മീഷനെയാണ് ശന്പള പരിഷ്കരണത്തിനായി നിയമിച്ചത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ബഡ്ജറ്ററി സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രഫ. എം.കെ സുകുമാരൻ നായർ, ഹൈക്കോടതി അഭിഭാഷകനായ അശോക് മാമൻ ചെറിയാൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ശന്പള പരിഷ്കരണം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച ശിപാർശകൾ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളാണ്. ഗസറ്റഡ്-നോണ്‍ ഗസറ്റഡ് തസ്തികകളിലെ നോണ്‍ കേഡർ പ്രമോഷൻ, പെൻഷൻ പരിഷ്കരണം, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ നൽകിവരുന്ന ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഏർപ്പെടുത്തുന്നതു സംബന്ധിച്ചും പത്താം ശന്പള പരിഷ്കരണ കമ്മീഷന്റെ ശിപാർശ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട അപാകതകൾ, സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും കൂടുതൽ ജനകീയമാക്കാനും ആവശ്യമായ നടപടികൾ, വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഉൾപ്പെടെയുള്ള വ കമ്മീഷൻ പരിഗണിക്കും.
ആറു മാസത്തിനകം കമ്മീഷൻ ശിപാർശകൾ സർക്കാരിനു സമർപ്പിക്കണമെന്നും ഇതു സംബന്ധിച്ച ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പതിനൊന്നാം ശന്പള കമ്മീഷനെ നിയമിച്ച് ഉത്തരവിറങ്ങി
01:08 AM Nov 09, 2019 | Deepika.com