യൂ​ണി​ഫോ​മി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലാം: മ​ന്ത്രി കെ. ​രാ​ജു

12:01 AM Nov 09, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​​ണി​​​​ഫോ​​​​മി​​​​ട്ട വ​​​​നം, പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു കാ​​​​ട്ടു​​​​പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലാ​​​​മെ​​​​ന്ന് വ​​​​നം മ​​​​ന്ത്രി കെ. ​​​​രാ​​​​ജു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു.

നാ​​​​ട്ടി​​​​ലി​​​​റ​​​​ങ്ങി കൃ​​​​ഷി ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലാ​​​​ൻ ക​​​​ഴി​​​​യും.​ മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ദു​​​​രി​​​​ത​​​​മാ​​​​യി മാ​​​​റു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി ശ​​​​ല്യം ത​​​​ട​​​​യാ​​​​നാ​​​​യി നി​​​​യ​​​​മം ല​​​​ഘൂ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​ളാ​​​​യ പ​​​​ന്നി​​​​ക​​​​ളെ​​​​യും കാ​​​​ട്ടി​​​​ലേ​​​​ക്കു തി​​​​രി​​​​ഞ്ഞോ​​​​ടു​​​​ന്ന പ​​​​ന്നി​​​​ക​​​​ളെ​​​​യും വെ​​​​ടി​​​​വ​​​​യ്ക്ക​​​​രു​​​​ത് എ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മം. അ​​​​തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് വീ​​​​ണാ ജോ​​​​ർ​​​​ജി​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

നെ​​​​ൽക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് നെ​​​​ല്ലി​​​​ന്‍റെ വി​​​​ല​​​​യ്ക്ക് സം​​​​ഭ​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് കൊ​​​​ടു​​​​ക്കു​​​​ന്ന ര​​​​സീ​​​​ത് ബാ​​​​ങ്കി​​​​ൽ എ​​​​ത്തി​​​​ച്ചാ​​​​ൽ അ​​​​വ​​​​ർ​​​​ക്ക് അ​​​​പ്പോ​​​​ൾ ത​​​​ന്നെ പ​​​​ണം കൈ​​​​മാ​​​​റു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​ത് ഏ​​​​റെ ആ​​​​ശ്വാ​​​​സ​​​​മാ​​​​ണെ​​​​ന്നും കു​​​​ടി​​​​ശി​​​​ക ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ഉ​​​​ട​​​​നെ കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ക്കു​​​​മെ​​​​ന്നും ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ സി.​​​​കെ. ഹ​​​​രീ​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.