റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ഡി​സം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

01:09 AM Nov 08, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​നും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നും കീ​​​ഴി​​​ലു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും പു​​​ന​​​ർ​​​നി​​​ർ​​മാ​​ണ​​​വും ന​​​ട​​​ത്തേ​​​ണ്ട​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​ശി​​​ച്ചു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​മാ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ 295 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യം വ​​​രു​​​ന്ന 31 റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 300 കോ​​​ടി രൂ​​​പ ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ വി​​​ക​​​സ​​​ന​​​ന​​​യ വാ​​​യ്പ​​​യി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ 602 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യം വ​​​രു​​​ന്ന 322 റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 488 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. നി​​​ല​​​വി​​​ൽ സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്രാ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​നാ​​​വാ​​​ത്ത റോ​​​ഡു​​​ക​​​ളു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​​യും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു.

പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന റോ​​​ഡു​​​ക​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽ നി​​​ന്നും തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി​​​മാ​​​രാ​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, എ.​​​സി. മൊ​​​യ്തീ​​​ൻ, ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. ജോ​​​സ്, പി​​​ഡ​​​ബ്ല്യൂ​​​ഡി അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​കെ. സിം​​​ഗ്, കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​​മാണ പ​​​ദ്ധ​​​തി സി​​​ഇ​​​ഒ ഡോ. ​​​വി. വേ​​​ണു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.