കൊച്ചി: സീറോ മലബാർ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. സഭയുടെ ക്ലെർജി കമ്മീഷനാണു സംഗമം സംഘടിപ്പിച്ചത്.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന ജൂബിലി സമ്മേളനത്തിൽ ജൂബിലേറിയൻമാർ പരോഹിത്യ ജീവിത അനുഭവങ്ങൾ പങ്കുവച്ചു. ക്ലെർജി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കമ്മീഷൻ അംഗം ബിഷപ് മാർ തോമസ് തറയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ആഘോഷമായ വിശുദ്ധ കുർബാനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ബിഷപ്പുമാരും ജൂബിലേറിയൻമാരും സഹകാർമികരായിരുന്നു. ക്ലെർജി കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, സിസ്റ്റർ ജോയ്ന എംഎസ്ജെ, മൗണ്ട് സെന്റ് തോമസിലെ വൈദികർ, സിസ്റ്റേഴ്സ്, മറ്റു ശുശ്രൂഷകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈദികരുടെ സുവർണ ജൂബിലി സംഗമം നടത്തി
11:58 PM Nov 07, 2019 | Deepika.com