സ്വർണം, വെള്ളി കടകൾക്ക് ഇന്ന് അവധി
01:14 AM Nov 07, 2019 | Deepika.com
ചങ്ങനാശേരി: കായംകുളം രാജേഷ് ജ്വല്ലറി ഉടമയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.സി. നടേശന്റെ നിര്യാണത്തിലുള്ള ദുഃഖസൂചകമായി ഇന്നു സംസ്ഥാന വ്യാപകമായി സംഘടനയുടെ നേതൃത്വത്തിൽ സ്വർണം, വെള്ളി കടകൾ അടച്ചിടുമെന്ന് സംസ്ഥാന ഭാരവാഹികളായ ജസ്റ്റിൻ പാലത്ര, രാജൻ ജെ. തോപ്പിൽ, പി.വി. തോമസ് എന്നിവർ അറിയിച്ചു.