ആന്റോ ആന്റണി എംപിക്കെതിരായ തെരഞ്ഞെടുപ്പു ഹർജിയിൽ തെളിവെടുപ്പ്
01:14 AM Nov 07, 2019 | Deepika.com
കൊച്ചി: മതത്തിന്റെ പേരിൽ വോട്ടു തേടിയെന്നാരോപിച്ച് ആന്റോ ആന്റണി എംപിക്കെതിരെ നൽകിയ തെരഞ്ഞെടുപ്പു ഹർജി ഹൈക്കോടതി തെളിവെടുപ്പിനായി 13 ലേക്ക് മാറ്റി. എംപിയുടെ ഭാര്യ ഗ്രേസ് ആന്റോയുടെ വിവാദ പ്രസംഗം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കുറ്റപ്പെടുത്തി ഇടതു മുന്നണിയുടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. അനന്തഗോപൻ നൽകിയ ഹർജിയിലാണു തീരുമാനം. ഹർജി നിലനിൽക്കില്ലെന്നു വ്യക്തമാക്കി ആന്റോ ആന്റണി ഉന്നയിച്ച പ്രാഥമിക തടസവാദങ്ങൾ കോടതി തള്ളി.