തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ. സ്കൂളുകളിലെ മൊബൈൽ ഫോണ് ദുരുപയോഗത്തിനെതിരേ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണ് ഉപയോഗിക്കുന്നതു പൂർണമായും നിരോധിച്ചുകൊണ്ടു വീണ്ടും സർക്കുലർ ഇറക്കിയത്.
മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കുലർ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്നുള്ള പരാതികൾ ലഭിച്ചതിനാലാണ് പുതിയ സർക്കുലർ. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ വിളിക്കാനോ ഫേസ് ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനോ പാടില്ലെന്നും പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു.
സ്കൂളുകളിൽ കുട്ടികൾക്കു മൊബൈൽ ഫോണിനു വിലക്ക്
01:20 AM Nov 06, 2019 | Deepika.com