ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ ഇന്നുകൂടി നീക്കാം

01:20 AM Nov 06, 2019 | Deepika.com
കൊ​​​ച്ചി: സു​​പ്രീം​​കോ​​ട​​തി വി​​ധി​​യെ​​ത്തു​​ട​​ർ​​ന്ന് പൊ​​ളി​​ക്കാ​​നി​​രി​​ക്കു​​ന്ന മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റു​​ക​​ളി​​ലെ ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽനി​​​ന്ന് സാ​​​ധ​​​ന​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ഇ​​​ന്നവ​​​സാ​​​നി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തു​ മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​ണ് സാ​​​ധ​​​ന​​​ങ്ങ​​​ൾ നീ​​​ക്കംചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽനി​​​ന്ന് മു​​​ഴു​​​വ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ളും നീ​​​ക്കം​​​ചെ​​​യ്യു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മ​​​യം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് കാ​​​ണി​​​ച്ച് ഏ​​​താ​​​നും ഫ്ളാ​​​റ്റു​​​ട​​​മ​​​ക​​​ൾ നേ​​​ര​​​ത്തെ ജ​​സ്റ്റീ​​സ് ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​ഷ​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​തോ​​​ടൊ​​​പ്പം, ഫ്ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​റേ​​​റ്റ​​​ർ, ലി​​​ഫ്റ്റ് പോ​​​ലു​​​ള്ള പൊ​​​തുസൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ച്ച് റ​​​സി​​​ഡ​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളും ക​​​മ്മീ​​ഷ​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.

സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ൾ നീ​​​ക്കം​ ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത്, ഫ്ളാ​​​റ്റ് ഉ​​​ട​​​മ​​​ക​​​ൾ, റ​​​സി​​​ഡ​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ മു​​​നി​​​സി​​​പ്പ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ, കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ക്കാ​​​ൻ ക​​​രാ​​​ർ എ​​​ടു​​​ത്ത ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രും ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.