കോട്ടയം: ടി. രാജേന്ദ്രൻ പിള്ള റബർബോർഡ് വൈസ് ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു ചേർന്ന റബർബോർഡിന്റെ 179-ാമത് യോഗമാണ് അദ്ദേഹത്തെ വൈസ് ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തത്. 2018 ഒക്ടോബർ മുതൽ ബോർഡ് വൈസ് ചെയർമാനായിരുന്നു.
കൊല്ലം പെരുമണ്‍ ചിറ്റേത്ത് ചേരിയിൽ കുന്നത്തുവിള കുടുംബാംഗമായ രാജേന്ദ്രൻ പിള്ള, കേരള പ്രദേശ് പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷന്റെ (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റും പ്ലാന്റേഷൻ മഹാസംഘ്(ബിഎംഎസ്)ന്റെ നാഷണൽ കമ്മിറ്റിയംഗവുമാണ്. ഇന്ത്യൻ എയർ ഫോഴ്സിലും സിൻഡിക്കറ്റ് ബാങ്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഓമനക്കുട്ടിയമ്മ. മക്കൾ: രജി അനിൽകുമാർ, രജിത രാജൻ.
ടി. രാജേന്ദ്രൻ പിള്ള റബർബോർഡ് വൈസ് ചെയർമാൻ
11:45 PM Nov 05, 2019 | Deepika.com