ഫ്ളാറ്റ് ന​ഷ്ട​പ​രി​ഹാ​രം: ഏ​ഴു പേ​ർ​ക്ക് 25 ല​ക്ഷം അനുവദിച്ചു

11:35 PM Nov 05, 2019 | Deepika.com
കൊ​​​ച്ചി: തീ​​​ര​​​പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മം ലം​​​ഘി​​​ച്ചെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി പൊ​​​ളി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റു​​​ക​​​ളി​​​ലെ ഒ​​​ഴി​​​ഞ്ഞു​​​പോ​​​യ ഏ​​​ഴ് ഫാ​​​ളാ​​​റ്റ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു​​​കൂ​​​ടി 25 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​ന്ന​​​ലെ ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സ​​​മി​​​തി​​​യാ​​​ണ് ല​​​ഭ്യ​​​മാ​​​യ ഏ​​​ഴ് അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് 25 ല​​​ക്ഷം രൂ​​​പ വീ​​തം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.​​​

ആ​​​ൽ​​​ഫാ വെ​​​ഞ്ചേ​​​ഴ്സി​​​ലെ ര​​​ണ്ടും ഹോ​​​ളി ഫെ​​​യ്ത്തി​​​ലെ നാ​​​ലും ജെ​​​യി​​​ൻ കോ​​​റ​​​ൽ കോ​​​വി​​​ലെ ഒ​​​രു ഫ്ളാ​​​റ്റ് ഉ​​​ട​​​മ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഇ​​​തു​​​വ​​​രെ ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പാ​​​കെ ല​​​ഭ്യ​​​മാ​​​യ 252 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ 232 അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും ആ​​​ദ്യ​​​ഗ​​​ഡു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​ത്തു​​​ക​​​യാ​​​യ 25 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം 20 അ​​​പേ​​​ക്ഷ​​​ക​​​ൾ, രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ലും മ​​​റ്റും വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി മാ​​​റ്റി​​​വ​​​ച്ചു. ഇ​​​തി​​​ൽ ഏ​​​ഴ് അ​​​പേ​​​ക്ഷ​​​ക​​​ൾ രേ​​​ഖ​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്.