തൊടുപുഴ: ആട്ടിൻകൂട് നിർമിക്കുന്നതിനിടെ കട്ടിംഗ് മെഷീൻ കാലിൽ തറഞ്ഞു കയറി ഗുരുതരമായി പരിക്കേറ്റ് ഗൃഹനാഥൻ മരിച്ചു. തട്ടക്കുഴ രണ്ടുപാലം കടവനാൽ ജിയോ (52)യാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30ഓടെയായിരുന്നു അപകടം.
ഭാര്യയോടൊപ്പം പുരയിടത്തിൽ ആട്ടിൻകൂട് നിർമിക്കുന്നതിനായി തടി മുറിക്കുന്നതിനിടയിൽ മെഷീൻ ലക്ഷ്യം തെറ്റി മുട്ടിനു മുകളിലായി തറഞ്ഞു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിയോയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട്. ഭാര്യ ഷൈനി വാഴക്കുളം വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: സിറിൾ, ആന്റണി, റോസ് മേരി, ഇമ്മാനുവൽ.
കാലിൽ കട്ടിംഗ് മെഷീൻ തറഞ്ഞു കയറി ഗൃഹനാഥൻ മരിച്ചു
12:10 AM Nov 02, 2019 | Deepika.com