മങ്കൊന്പ്: ഭിന്നശേഷിക്കാരായ സഹോദരങ്ങൾ മാത്രം താമസിക്കുന്ന വീടിനുള്ളിൽ ബധിരനും മൂകനുമായ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കരി ചിറയിൽ വീട്ടിൽ സെവിലി (49)ന്റെ മൃതദേഹമാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന ഉഷ, ജോസ് എന്നീ സഹോദരങ്ങൾക്കൊപ്പമാണു സെവിൽ താമസിച്ചിരുന്നത്.
മൃതദേഹം അഴുകി ദുർഗന്ധം പരന്ന സാഹചര്യത്തിൽ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പനിബാധയെത്തുടർന്നു കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന സെവിലിനു ഡോക്ടർമാർ എലിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സ നിർദേശിച്ചിരുന്നെങ്കിലും ഇദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നതായി പോലീസ് പറയുന്നു. രാമങ്കരി പോലീസ് തുടർ നടപടിസ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ബധിരനും മൂകനുമായയാൾ മരിച്ചനിലയിൽ
12:10 AM Nov 02, 2019 | Deepika.com