ശ​ന്പ​ള ക​മ്മീ​ഷ​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

12:41 AM Nov 01, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ശ​​​ന്പ​​​ള പു​​​ന​​​ർ നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യി കെ. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചു. ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് ശ​​​ന്പ​​​ള​​​ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യം മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണു കെ. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ അ​​​ശോ​​​ക് മാ​​​മ്മ​​​ൻ, പ്ര​​​ഫ. എ​​​ൻ.​​​കെ സു​​​കു​​​മാ​​​ര​​​ൻ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ.

ജ​​​സ്റ്റീ​​​സ് സി. ​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ പ​​​ത്താം ശ​​​ന്പ​​​ള​​​ക്ക​​​മ്മീ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള വേ​​​ത​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ശ​​​ന്പ​​​ളം പു​​​തു​​​ക്കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് കാ​​​ലാ​​​വ​​​ധി അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു.

അ​​​ഞ്ച​​​ര ല​​​ക്ഷ​​​ത്തോ​​​ളം സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും നാ​​​ലു ല​​​ക്ഷം വ​​​രു​​​ന്ന പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും പ്ര​​​യോ​​​ദ​​​നം ല​​​ഭി​​​ക്കും. കാ​​​ഷ്വ​​​ൽ സ്വീ​​​പ്പ​​​ർ, പാ​​​ർ​​​ട്ട് ടൈം ​​​ക​​​ണ്ടി​​​ൻ​​ജ​​​ന്‍റ് സ​​​ർ​​​വീ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ, കോ​​​ളേ​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും പു​​​ന​​​ര്‌നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം പ​​​ത്തി​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.