മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെന്നു മന്ത്രി

12:41 AM Oct 31, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നു ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് പ്ര​​​കാ​​​രം ക​​​ട​​​ൽക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നും തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഴ​​​യും കാ​​​റ്റും ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തീ​​​ര​​​ങ്ങ​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​ന യാ​​​ന​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന കാ​​​ര്യം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് ഗൗ​​​ര​​​വ​​​മാ​​​യി​​​ക്ക​​​ണ്ട് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നു മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.