നെടുമ്പാശേരി: ക്യാപ്സൂൾ രൂപത്തിലാക്കിയ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്ന് നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. 750 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
സ്വർണമിശ്രിതം കടത്തിയ യാത്രക്കാരൻ പിടിയിൽ
12:03 AM Oct 31, 2019 | Deepika.com