കോട്ടയം: കോട്ടയം അതിരൂപത യിലെ വിശുദ്ധ പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഡോ. ജേക്കബ് കൊല്ലംപറന്പിൽ എഡ്യൂക്കേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മാർ കുര്യാക്കോസ് കുന്നശേരി മിഷനറി അവാർഡ് സമർപ്പിച്ചു.
അസാധാരണ പ്രേഷിത മാസാചാരണ പരിപാടികളോടനുബന്ധിച്ച് ബിജ്നോർ രൂപതയിലെ നജീബാബദിൽ പ്രവർത്തിക്കുന്ന ഫാ. ഷിബു തുണ്ടത്തിലിനാണ് ആർച്ച്ബിഷപ് മാർ മാത്യൂ മൂലക്കാട്ട് പ്രഥമ അവാർഡ് സമർപ്പിച്ചത്. മാർ ജോസഫ് പണ്ടാരശേരിൽ, ജസ്റ്റിസ് കുര്യൻ ജോസഫ്, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ എംപി, ഫാ. മാത്യു മണക്കാട്ട്, ഫാ. സ്റ്റാനി ഇടത്തിപ്പറന്പിൽ, ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
മാർ കുന്നശേരി മിഷനറി അവാർഡ് സമർപ്പണം
11:44 PM Oct 30, 2019 | Deepika.com