കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രുടെ പുതിയ അറിവുകളെ വ​ര​വേ​ൽ​ക്കാ​ൻ കു​ന്നം​കു​ളം ഒ​രു​ങ്ങി

11:44 PM Oct 30, 2019 | Deepika.com
തൃ​​​ശൂ​​​ർ: കു​​​ട്ടി​​​ശാ​​​സ്ത്ര​​​ജ്ഞ​​​രെ​​യും അ​​​വ​​​രു​​​ടെ വ​​​ലി​​​യ അ​​റി​​വു​​ക​​​ളെ​​​യും വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ കു​​​ന്നം​​​കു​​​ളം ഒ​​​രു​​​ങ്ങി. ന​​​വം​​​ബ​​​ർ മൂ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​യു​​ള്ള സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. പെ​​​രു​​മ്പി​​​ലാ​​​വ് ടി​​​വി​​​എം എ​​​ച്ച്എ​​​സ്എ​​​സ്, പ​​​ന്നി​​​ത്ത​​​ടം കോ​​​ണ്‍​കോ​​​ർ​​​ഡ് ഇ​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ്, കു​​​ന്നം​​​കു​​​ളം ബ​​​ഥ​​​നി കോ​​​ണ്‍​വ​​​ന്‍റ് ജി​​​എ​​​ച്ച്എ​​​സ്എ​​​സ്, ബ​​​ഥ​​​നി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ്, കു​​​ന്നം​​​കു​​​ളം മു​​​നി​​​സി​​​പ്പ​​​ൽ ടൗ​​​ണ്‍​ഹാ​​​ൾ, വി​​​എ​​​ച്ച്എ​​​സ്എ​​​സ് ഗ​​​വ. ബോ​​​യ്സ് സ്കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ശാ​​​സ്ത്രോ​​​ത്സ​​​വം.

പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം, ഐ​​​ടി, ഗ​​​ണി​​​ത​​​ശാ​​​സ്ത്രം, കേ​​​ര​​​ള സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള മേ​​ള​​ക​​ൾ, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ എ​​​ക്സ്പോ ആ​​​ൻ​​​ഡ് ക​​​രി​​​യ​​​ർ ഫെ​​​സ്റ്റ് എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ​​​താ​​​ണ് ശാ​​​സ്ത്ര​​​മേ​​​ള. റ​​​വ​​​ന്യു ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ക്കാ​​​രാ​​​ണ് സം​​​സ്ഥാ​​​ന മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും മേ​​​ള​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പ്. കേ​​​ര​​​ള സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ൽ നൂ​​​റോ​​​ളം സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കാ​​​ഴ്ച, കേ​​​ൾ​​​വി പ​​​രി​​​മി​​​തം എ​​​ന്ന ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​രം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്ലാ​​​തെ മു​​​ൻ​​​കൂ​​​ർ ര​​​ജി​​​സ്റ്റ​​​ർ​​ചെ​​​യ്ത സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ലെ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. മൊ​​ത്തം പ​​​തി​​​നാ​​​യി​​ര​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 9.30ന് ​​​മ​​​ന്ത്രി എ.​​​സി.​ മൊ​​​യ്തീ​​​ൻ ​മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഗ​​​വ.​​​ചീ​​​ഫ് വി​​​പ്പ് കെ.​ ​​രാ​​​ജ​​​ൻ, ടി.​​​എ​​​ൻ.​ പ്ര​​​താ​​​പ​​​ൻ എം​​​പി എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം അ​​​ഞ്ചി​​​ന് വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.