കാണാതായ യുവാവിനെ പന്പയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
11:35 PM Oct 30, 2019 | Deepika.com
റാന്നി: കാണാതായ യുവാവിനെ പമ്പയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി പുതുശേരിമല പാറയ്ക്കലേത്ത് വിജയന്റെ മകൻ അജീഷിനെയാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മുതലാണ് അജീഷിനെ കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതൽ പമ്പാനദിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് മുണ്ടപ്പുഴ കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്നു 11.30ന് വീട്ടുവളപ്പിൽ. അമ്മ: രാധ. സഹോദരൻ അനൂപ്.