കൊച്ചി: ശാന്തിഗിരി ആശ്രമം, ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നടപടി എടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരേ ആശ്രമം അധികൃതര്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും നടപടി വൈകുന്നെന്നു ചൂണ്ടിക്കാട്ടി ഗുരുരത്നം ജ്ഞാനതപസ്വി ആണു ഹൈക്കോടതിയെ സമീപിച്ചത്.
ശാന്തിഗിരി ആശ്രമത്തിനെതിരേയുള്ള പ്രചാരണം തടയണമെന്നു കോടതി
11:35 PM Oct 30, 2019 | Deepika.com