തിരുവനന്തപുരം: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തിന്റെ പ്രഭാവത്താൽ അടുത്ത രണ്ടു ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസംകൂടി കനത്ത മഴയ്ക്കു സാധ്യത
01:37 AM Oct 30, 2019 | Deepika.com