തിരുവനനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും പിഎസ്സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലും മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. പരീക്ഷാ ക്രമക്കേട് കേസിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റാണ് സ്വഭാവിക ജാമ്യം അനുവദിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ടതിൽ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(മൂന്ന്)യുമാണ് ജാമ്യം നൽകിയത്.
കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണു ജാമ്യം അനുവദിച്ചത്. ഒരു പ്രതിയെക്കൂടി പിടികിട്ടാനുള്ളതുകൊണ്ടാണു ജാമ്യം അനുവദിച്ചതെന്നു പോലീസ് പറയുമ്പോൾ ഒത്തുകളിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പോലീസ് കുറ്റപത്രം വൈകിച്ചു, നസീമും ശിവരഞ്ജിത്തും ജയിൽമോചിതരായി
01:37 AM Oct 30, 2019 | Deepika.com