അവഹേളനങ്ങൾക്കു താക്കീതായി ച​ങ്ങ​നാ​ശേ​രി​യി​ൽ വൈ​ദി​ക, സ​ന്യ​സ്ത, അല്മാ​യ സം​ഗ​മം

01:37 AM Oct 30, 2019 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ര​​​​ണ്ടാ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും നേ​​​​രി​​​​ട്ടു വ​​​​ള​​​​ർ​​​​ന്ന ച​​​​രി​​​​ത്ര​​​​മാ​​​​ണു ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​യ്ക്കു​​​​ള്ള​​​​തെ​​​​ന്നും അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​ഭ​​​​യെ തോ​​​​ല്പി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ ​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ. ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഫൊ​​​​റോ​​​​ന സ​​​​മി​​​​തി സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ പാ​​​​രി​​​​ഷ് ഹാ​​​​ളി​​​​ൽ ​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വൈ​​​​ദി​​​​ക, സ​​​​ന്യ​​​​സ്ത, അ​​ല്മാ​​​​യ സം​​​​ഗ​​​​മം-​​​​മി​​​​യ എ​​​​ക്ലേ​​​​സി​​​​യ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​യ്യു​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി സ​​​​ഭ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന ന​​ന്മ​​ക​​​​ളെ​​​​യും സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ​​​​യും ത​​​​മ​​​​സ്​​​​ക​​​​രി​​​​ച്ചു ചെ​​​​റി​​​​യ വീ​​​​ഴ്ച​​​​ക​​​​ളെ പ​​​​ർ​​​​വ​​​​തീ​​​​ക​​​​രി​​​​ച്ചു​​സ​​​​ഭ​​​​യെ​​​​യും വൈ​​​​ദി​​​​ക​​​​രെ​​​​യും സ​​​​ന്യ​​​​സ്ത​​​​രെ​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണു ചി​​​​ല വ്യ​​​​ക്തി​​​​ക​​​​ളും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ധി​​​​ഷേ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ​​​​ഭ​​​​യെ വ​​​​ള​​​​ർ​​​​ത്താ​​​​ന​​​​ല്ല ത​​​​ള​​​​ർ​​​​ത്താ​​​​നാ​​​​ണെ​​ന്നു നാം ​​​​മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​റോ​​​​യി ക​​​​ണ്ണ​​​​ഞ്ചി​​​​റ സി​​​​എം​​​​ഐ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ൽ മാ​​​​ന്യ​​​​മാ​​​​യി സാ​​​​മൂ​​​​ഹ്യ​​സേ​​​​വ​​​​നം ചെ​​യ്യു​​ന്ന സ​​​​ഭ​​​​യെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ​​​​യും അ​​​​ധി​​​​ഷേ​​​​പി​​​​ക്കു​​​​ന്ന മാ​​ധ്യ​​മ സം​​​​സ്കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു നാം ​​​​ബോ​​​​ധ​​​​വാ​​ന്മാ​​​​രാ​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഫൊ​​​​റോ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജ് വ​​​​ർ​​​​ക്കി​​ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. എ​​​​കെ​​​​സി​​​​സി അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ൽ, മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത പി​​​​ആ​​​​ർ​​​​ഒ ഫാ. ​​​​നോ​​​​ബി​​​​ൾ പാ​​​​റ​​​​യ്ക്ക​​​​ൽ, സി​​​​സ്റ്റ​​​​ർ ഡെ​​​​ൽ​​​​ഫി മ​​​​രി​​​​യ സി​​​​എം​​​​സി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. ഫൊ​​​​റോ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സോ​​​​ണി പ​​​​ള്ളി​​​​ച്ചി​​​​റ, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി, സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, അ​​​​രു​​​​ണ്‍ തോ​​​​മ​​​​സ്, പി.​​​​സി കു​​​​ഞ്ഞ​​​​പ്പ​​​​ൻ, ടോ​​​​മി​​​​ച്ച​​​​ൻ അ​​​​യ്യ​​​​രു​​​​കു​​​​ള​​​​ങ്ങ​​​​ര, ജി​​​​ജി പേ​​​​ര​​​​ക​​​​ശേ​​​​രി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

സ​​​​ഭാ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ പീ​​​​ഡ​​ന​​​​ങ്ങ​​​​ളെ നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടു സ​​​​ഭ​​​​യ്ക്കു​​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ (ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ദ​​​​ർ​​​​ശ​​​​നം ഓ​​​​ണ്‍​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ൽ), അ​​​​ഡ്വ.​​​​സി​​​​സ്റ്റ​​​​ർ ലി​​​​ന​​​​റ്റ് ചെ​​​​റി​​​​യാ​​​​ൻ എ​​​​സ്കെ​​​​ഡി (വ​​​​യ​​​​നാ​​​​ട് വി​​​​മ​​​​ൻ​​​​സ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ), ക്ലി​​​​ന്‍റ​​​​ണ്‍ ഡാ​​​​മി​​​​യ​​​​ൻ (മെ​​​​ന്പ​​​​ർ, കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ), ദേ​​​​വി മേ​​​​നോ​​​​ൻ എ​​​​ന്നി​​​​വ​​​​രെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.