തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു.
ആയുർവേദത്തിന്റെ സമസ്ത മേഖലകളിലും സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള പ്രഗത്ഭ വ്യക്തിക്കുള്ള അഷ്ടാംഗരത്ന അവാര്‍ഡ് ഡോ കെ.വി. രാമൻകുട്ടി അർഹനായി. 25000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എം. ആർ. വാസുദേവൻ നന്പൂതിരി ആയുർവേദ ചികിത്സയിലും, ഗവേഷണത്തിലും സമഗ്രമായ സംഭാവന നൽകിയിട്ടുള്ള മികച്ച ഡോക്ടർക്കുള്ള ധന്വന്തരി അവാര്‍ഡിനും (15000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും) ഡോ.പ്രിയദേവദത്തന് സ്വകാര്യ മേഖലയിൽ ആയുർവേദത്തിന്റെ പ്രശസ്തിക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഡോക്ടർക്കുള്ള വാഗ്ഭട അവാർഡ് അവാര്‍ഡിനും ഡോ. രോഷ്നി അനിരുദ്ധൻ ഡോ. പ്രകാശ്മംഗലശേരിയും ആയുർവേദ കോളജിലെ മികച്ച അധ്യാപകനുള്ള ആത്രേയ അവാര്‍ഡിനും (15000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും) ഡോ.ഷർമ്മദ് ഖാന് ഭാരതീയ ചികിത്സാവകുപ്പിലെ മികച്ച ഡോക്ടർക്കുള്ള ചരക അവാര്‍ഡിനും (15000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും) അര്‍ഹരായി.
ഡോ കെ.വി. രാമൻകുട്ടിക്ക് അഷ്ടാംഗരത്ന അവാർഡ്
11:55 PM Oct 28, 2019 | Deepika.com