കൊച്ചി: വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുതസൗഖ്യങ്ങൾ - യുക്തിയും സത്യവും എന്ന വിഷയത്തിൽ കെസിബിസി സെക്രട്ടേറിയറ്റും കെസിബിസി ഐക്യജാഗ്രതാകമ്മീഷനും ചേർന്നു നടത്തുന്ന സിന്പോസിയം ഇന്ന് .
ഉച്ചകഴിഞ്ഞ് മൂന്നിനു പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സിന്പോസിയത്തിൽ ഡോ. ആനന്ദ്കുമാർ (വൈസ് പ്രിൻസിപ്പൽ, എച്ച്ഒഡി ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂറോളജി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലീജിയൻ, ആലുവ), റവ. ഡോ. റോയ് കടുപ്പിൽ (പൗരസ്ത്യ വിദ്യാപീഠം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേണ്‍ കാനൻലോ, കോട്ടയം), നിഷ ജോസ് (ഡയറക്ടർ, വാതിൽ, ഫൗണ്ടേഷൻ ഫോർ മെന്റൽ വെൽനസ്, മുട്ടുചിറ) എന്നിവർ പ്രസംഗിക്കും.
കെസിബിസി സിന്പോസിയം ഇന്ന്
11:55 PM Oct 28, 2019 | Deepika.com