ചെറായി: മകൻ ഓടിച്ച ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗൃഹനാഥൻ കാറിടിച്ച് മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. പള്ളിപ്പുറം ജനത വായനശാലയ്ക്കു സമീപം ചാലാപറന്പിൽ സന്ധ്യാവ് (ബേബി - 60) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സന്ധ്യാവിന്റെ മകൻ ആന്റണി, ഇവരുടെ തൊട്ടു പിന്നാലെ മറ്റൊരു ബൈക്കിൽ വരികയായിരുന്ന ബന്ധുവായ എടവനക്കാട് കണക്കശേരി അംബ്രോസ് എന്നിവർക്കാണ് പരിക്കേറ്റത്.
അംബ്രോസിന്റെ ബൈക്കിലും കാറിടിച്ചിരുന്നു. സന്ധ്യാവിന്റെ മൃതദേഹം സംസ്കരിച്ചു. കംപ്യൂട്ടർ സർവീസ് നടത്തുന്ന ആന്റണിക്ക് ഓഫീസ് തുടങ്ങുന്നതിനു മുറി തരപ്പെടുത്തിയ ശേഷം മടങ്ങവെയാണ് മൂവരും അപകടത്തിൽപ്പെട്ടത്. ഭാര്യ: പരേതയായ ഫിലോമിന. മരുമകൾ: സിൻസി.
മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഗൃഹനാഥൻ കാറിടിച്ചു മരിച്ചു
11:52 PM Oct 28, 2019 | Deepika.com