പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വീട്ടമ്മയെ കാണാതായി

01:39 AM Oct 28, 2019 | Deepika.com
കോ​​ത​​മം​​ഗ​​ലം: പേ​​ര​​ക്കു​​ട്ടി​​യെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ പൂ​​യം​​കു​​ട്ടി ച​​പ്പാ​​ത്തി​​ൽ​​നി​​ന്നു കാ​​ൽ​​വ​​ഴു​​തി പു​​ഴ​​യി​​ൽ​​വീ​​ണ വീ​​ട്ട​​മ്മ​​യെ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട് കാ​​ണാ​​താ​​യി. മ​​ണി​​ക​​ണ്ഠം​​ചാ​​ൽ തി​​ണ്ണ​​കു​​ത്ത് കൊ​​ള്ളി​​ക്കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ സെ​​ബാ​​സ്റ്റ്യ​​ന്‍റെ ഭാ​​ര്യ ത്രേ​​സ്യാ​​മ്മ(63)​​യെ ആ​​ണ് കാ​​ണാ​​താ​​യ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് പ​​ള്ളി​​യി​​ലെ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നൊ​​പ്പം മ​​ണി​​ക​​ണ്ഠം​​ചാ​​ൽ ച​​പ്പാ​​ത്തി​​ലൂ​​ടെ ന​​ട​​ന്നു പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ത്രേ​​സ്യാ​​മ്മ​​യു​​ടെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന പേ​​ര​​ക്കു​​ട്ടി പു​​ഴ​​യി​​ലേ​​ക്ക് വീ​​ഴാ​​ൻ തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ര​​ക്ഷി​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ൽ​​തെ​​റ്റി പു​​ഴ​​യി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ പു​​ഴ​​യി​​ൽ ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. കോ​​ത​​മം​​ഗ​​ലം അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​യെ​​ത്തി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

പു​​ഴ​​യി​​ൽ ജ​​ല​​നി​​ര​​പ്പ് കൂ​​ടു​​ത​​ലും ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കും ക​​ന​​ത്ത ഇ​​രു​​ട്ടും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

ഉ​​യ​​ര​​ക്കു​​റ​​വും കൈ​​വ​​രി​​ക​​ൾ ഇ​​ല്ലാ​​ത്ത​​തു​​മാ​​യ ച​​പ്പാ​​ത്തി​​ലൂ​​ടെ​​യു​​ള്ള കാ​​ൽ​​ന​​ട​​യാ​​ത്ര അ​​പ​​ക​​ട​​ക​​ര​​മാ​​ണെ​​ന്ന് നി​​ര​​വ​​ധി ത​​വ​​ണ നാ​​ട്ടു​​കാ​​ർ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​താ​​ണ്. മ​​ഴ​​ക്കാ​​ല​​ത്ത് പു​​ഴ​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ക്ര​​മാ​​തീ​​ത​​മാ​​യാ​​ൽ ച​​പ്പാ​​ത്ത് വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​കു​​ന്ന​​തും പ​​തി​​വാ​​ണ്.