ഇ​ട​തു​പ​ക്ഷ​ത്തെ മാ​റ്റി​നി​ര്‍​ത്താ​നാ​വി​ല്ലെ​ന്ന് വ്യക്തമായി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-ബി

01:31 AM Oct 28, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള രാ​​​ഷ്‌ട്രീയ​​​ത്തി​​​ല്‍ നി​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ മാ​​​റ്റിനി​​​ര്‍​ത്താ​​നാ​​വി​​ല്ലെ​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​ജ​​​യം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ബി ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

വ​​​ര്‍​ഗീ​​​യ​​​ത​​​യും ജാ​​​തി​​​യും മാ​​​ത്രം ആ​​​യു​​​ധ​​​മാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജ​​​യി​​​ച്ചു​ ക​​​യ​​​റാ​​​ന്‍ ശ്ര​​​മി​​​ച്ച വ​​​ര്‍​ഗീ​​​യ ദു​​​ഷ്ട ശ​​​ക്തി​​​ക​​​ള്‍​ക്കെ​​​തി​​​രേ ജ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ഞ്ഞ കാ​​​ഴ്ച​​​യാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ക​​​ണ്ട​​​ത്. വ​​​ര്‍​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ളെ വ​​​ക​​​വ​​​രു​​​ത്തി​​​യ വോ​​​ട്ട​​​ര്‍​മാ​​​ര്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ദീ​​​പാ​​​വ​​​ലി​​​യാ​​​ക്കി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ മാ​​​റ്റി​​​യെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​നം ഏ​​​റ്റു​​​വാ​​​ങ്ങി​​​യ കൊ​​​ച്ചി കോ​​​ര്‍​പറേ​​​ഷ​​ന്‍റെ ദു​​​ര്‍​ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേയു​​​ള്ള പ്ര​​​തി​​​ഷേ​​​ധ സൂ​​​ച​​​ക​​​മാ​​​യി മേ​​​യ​​​റു​​​ടെ കോ​​​ലം ക​​​ത്തി​​​ക്കാ​​​നും യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചു. യോ​​​ഗം സം​​​സ്ഥാ​​​ന വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ പോ​​​ള്‍ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.