കുറ്റക്കാർക്ക് ശിക്ഷ കിട്ടാൻ സർക്കാർ ഇടപെടണം: സിപിഎം
01:18 AM Oct 28, 2019 | Deepika.com
പാ ലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ ആവശ്യമായ നടപടികൾക്കു സർക്കാർ ഇടപെടണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. കുറ്റക്കാർ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കണം. കേസ് വാദിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നാണോ അന്വേഷണത്തിലാണോ വീഴ്ചയുണ്ടായതെന്നു സർക്കാർ പരിശോധിക്കണം.