സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: ചെന്നിത്തല

01:18 AM Oct 28, 2019 | Deepika.com
ക​​​ണ്ണൂ​​​ര്‍: വാ​​​ള​​​യാ​​​ർ പീ​​​ഡ​​​ന കേ​​​സ് സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍​സി​​​യെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കേ​​​സി​​​ൽ പോ​​​ലീ​​​സും പ്രോ​​​സി​​​ക്യൂ​​​ഷ​​​നും പൂ​​​ര്‍​ണ​​​മാ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്ക​​​വെ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ബോ​​​ധ​​​പൂ​​​ര്‍​വ​​​മാ​​​യ നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. കേ​​​സ് ന​​​ട​​​ത്തി​​​പ്പി​​​ലെ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യ്ക്കു പി​​​ന്നി​​​ൽ സ​​​ര്‍​ക്കാ​​​രി​​​നും പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. കേ​​​സ് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ദ്യം കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ എ​​​ന്‍. രാ​​​ജേ​​​ഷി​​​നെ സ​​​ർ​​​ക്കാ​​​ർ ചൈ​​​ല്‍​ഡ് വെ​​​ല്‍​ഫ​​​യ​​​ര്‍ ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​നാ​​​ക്കി​​​യെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.