തിരുവനന്തപുരം: പഴങ്ങളിൽ നിന്നു വൈനും മദ്യവും ഉണ്ടാക്കാനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നു കോണ്ഗ്രസ് നേതാവ് വി.എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.
മദ്യവ്യാപനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഗുരുതരമായ സ്ഥിതിവിശേഷം കൂടുതൽ മോശമായ അവസ്ഥയിലേക്ക് എത്തിക്കാനേ പഴങ്ങളിൽ നിന്നു മദ്യവും വൈനും ഉണ്ടാക്കാനുള്ള നടപടി സ്വീകരിച്ചാൽ കാരണമാകുകയുളളു.
ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയവയിൽ നിന്നും മറ്റു കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉണ്ടാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്.
ഇപ്പോഴത്തെ സാഹചര്യത്തെ അറുവഷളാക്കുന്ന സ്ഥിതിയിലേക്കെത്തിക്കാൻ മാത്രമേ ഈ സർക്കാർ തീരുമാനം ഉപകരിക്കുകയുള്ളെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ പറഞ്ഞു.
പഴങ്ങളിൽ നിന്നു വൈനും മദ്യവും ഉണ്ടാക്കാനുള്ള സർക്കാർ തീരുമാനം റദ്ദാക്കണം: വി.എം. സുധീരൻ
01:18 AM Oct 28, 2019 | Deepika.com