കൈ​റ്റി​നു പു​തി​യ ഭ​ര​ണ​സ​മി​തി

01:18 AM Oct 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ (സി​​​ഇ​​​ഒ) ആ​​​യി കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്തി​​​നെ നി​​​യ​​​മി​​​ച്ചു.

നേ​​​ര​​​ത്തെ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​യി​​​രു​​​ന്നു. ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ (സി​​​എം​​​ഡി) ആ​​​യി​​​രു​​​ന്ന പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി എ.​​​ഷാ​​​ജ​​​ഹാ​​​ൻ ആ​​​ണ് കൈ​​​റ്റി​​​ന്‍റെ പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​ൻ.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ട്ടു മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ 45000 ക്ലാ​​​സ് മു​​​റി​​​ക​​​ൾ ഹൈ​​​ടെ​​​ക്കാ​​​ക്കി മാ​​​റ്റി​​​യ​​​തും 9941 പ്രൈ​​​മ​​​റി അ​​​പ്പ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക്ക് ലാ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തും കൈ​​​റ്റാ​​​ണ്. ഇ​​​തി​​​നു പു​​​റ​​​മെ കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും 96 സ്കൂ​​​ളു​​​ക​​​ളി​​​ൽ മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും കൈ​​​റ്റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ്.

കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് വി​​​ദ്യാ​​​ഭ്യാ​​​സ ചാ​​​ന​​​ലും കൈ​​​റ്റി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ്. 2017 ജൂ​​​ലൈ​​​യി​​​ലാ​​​ണ് ഐ​​​ടി@​​​സ്കൂ​​​ൾ പ്രോ​​​ജ​​​ക്ടി​​​നെ കൈ​​​റ്റ് എ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​യാ​​​ക്കി മാ​​​റ്റി​​​യ​​​ത്.